You are hereALAPPUZHA : AKPA Joins to Promote Nehru Trophy Boat Race

ALAPPUZHA : AKPA Joins to Promote Nehru Trophy Boat Race


By Editor - Posted on 11 August 2011

 നെഹ്‌റു ട്രോഫി ജലോത്സവത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള  സാംസ്കാരിക ഘോഷയാത്രയില്‍  എ കെ പി എ പ്രസ്ഥാനത്തിന്റെ  സജീവ പങ്കാളിത്തം ഉണ്ടായി. ആഗസ്ത് പത്തിന് നടന്ന  സാംസ്കാരിക  ഘോഷയാത്രയിലെ പങ്കാളിത്തത്തിന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷന്‍   ആലപ്പുഴ ജില്ലാ കമ്മിറ്റി ആണ്  നേതൃത്വം വഹിച്ചത്.   ആഗസ്ത് പതിമൂന്നിനാണ്   ജലോത്സവം.   ജലോല്സവുമായി ബന്ധപ്പെട്ടു ആലപ്പുഴ ജില്ലയിലെ എ കെ പി എ അംഗങ്ങള്‍ എടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം  ആഗസ്ത് പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച  രാവിലെ പത്തു മണി മുതല്‍  ആലപ്പുഴ ചെത്ത്‌ തൊഴിലാളി  യൂണിയന്‍ ഹാളില്‍ വച്ച് നടത്തപ്പെടും.  ജില്ലാ എ ഡി എം കെ. പി. തമ്പി    പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.