You are hereERNAKULAM : Bann Endosulfan: Photoexhibition By District Committee.
ERNAKULAM : Bann Endosulfan: Photoexhibition By District Committee.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം .
എന്‍ഡോസള്‍ഫാന്‍ എന്ന അതീവ അപകടകാരിയായ കീടനാശിനിയുടെ ഉല്‍പ്പാദനം നിരോധിക്കണം എന്നാവശ്യപ്പെട്ടു ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി അതിന്റെ ദൂഷ്യ ഫലങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി. സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എം വി ബെന്നി ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ചാര്‍ളി പോള്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഷാജി ജോര്‍ജ് , എ കെ പി എ ജനറല്‍ സെക്രട്ടറി ടി ജെ വര്‍ഗീസ്, എ കെ പി എ എറണാകുളം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് ആലുവ, ജില്ലാ സെക്രട്ടറി അനില്‍ വെസ്റ്റെല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദുരന്തത്തിന്റെ നേര്‍ക്കാഴ്ച വിവരിക്കുന്ന നൂറോളം ചിത്രങ്ങള്‍ ഉള്‍പ്പെട്ട പ്രദര്‍ശനം വഴി പൊതു ജനങ്ങള്‍ക്ക് ഈ ദുരവസ്ഥയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു . ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു ഫോട്ടോ പ്രദര്‍ശനം തുടര്‍ന്ന് നടത്തും എന്ന് എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.
എന്‍ഡോ സള്‍ഫാന്‍ ദൂഷ്യ ഫലങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.