You are hereERNAKULAM : Enviornment Photo Competition Prize Distribution
ERNAKULAM : Enviornment Photo Competition Prize Distribution
അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോടോഗ്രഫെഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകവും , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗായികയും കഥാകാരിയും ദൂരദര്‍ശന്‍ - ആകാശ വാണി മ്യൂസിക് ആര്ടിസ്റ്റുമായ ശ്രീമതി ശ്രീകുമാരി രാമചന്ദ്രന്‍ ആണ് എറണകുളം എ കെ പി എ ഭവനില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. എ കെ പി ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് ആലുവ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അനില്‍ വെസ്ട്ടല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി ജനറല്‍ സെക്രട്ടറി ടി ജെ വര്‍ഗ്ഗീസ്, ഫോട്ടോഗ്രഫി ക്ലബ് ചീഫ് കോ ഓര്‍ഡിനേട്ടര്‍ ജോസ് മുണ്ടക്കല്‍ , ക്ലബ് എറണാകുളം ജിലാ കോ ഓര്‍ഡിനേട്ടര്‍ സജീര്‍ ചെങ്ങമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രീമതി ശ്രീകുമാരി രാമചന്ദ്രന് സംഘടനയുടെ സ്നേഹോപഹാരം ജോസ് മുണ്ടക്കല്‍ സമ്മാനിച്ചു.
തേന്‍ പൊഴിയും പുലരി എന്ന ചിത്രത്തിന് ലഭിച്ച ഒന്നാം സമ്മാനം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സി ആര്‍ ഗിരീഷ് ഏറ്റു വാങ്ങി. അയ്യായിരം രൂപയും പ്രശസ്തി പത്രവും മോമന്റോയും ആയിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ മൂവായിരം രൂപയും പ്രശസ്തി പത്രവും എ കെ പി എ അംഗവും പറവൂര്‍ സ്വദേശിയുമായ സച്ചിന്‍ സാന്‍ " ടേക്ക് ഓഫ് " എന്ന ചിത്രത്തിന് വേണ്ടി ഏറ്റു വാങ്ങി. "ഡെയിലി ബ്രഡ് " എന്ന ചിത്രത്തിന് ലഭിച്ച മൂന്നാം സമ്മാനമായ രണ്ടായിരം രൂപയും പ്രശസ്തി പത്രവും പാലാരിവട്ടം ജനതാ സ്വദേശി അന്‍വര്‍ സാദത്ത് ഏറ്റുവാങ്ങി. പ്രോത്സാഹന സമ്മാനങ്ങളായ പ്രശസ്തി പത്രവും മോമന്റോയും ഷാജി കുമാര്‍, ജയപ്രകാശ് കോമത്ത് എന്നിവര്‍ ഏറ്റുവാങ്ങി. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ ആയിരുന്നു ജഡ്ജ്.
സമ്മാനാര്ഹമായ ചിത്രങ്ങള്‍ എ കെ പി എ എറണാകുളം ഫോട്ടോഗ്രഫി ക്ലബ്ബിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.