You are hereERNAKULAM : Half yeraly Conference

ERNAKULAM : Half yeraly Conference


By Editor - Posted on 01 August 2011


    ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ അര്‍ദ്ധവാര്‍ഷിക സമ്മേളനം കച്ചേരിപ്പടി മയൂരപാര്‍ക്കില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് ആലുവയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ബഹു.ഡപ്യൂട്ടി.മേയര്‍. ശ്രീമതി. ഭദ്ര സതീഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  സ്‌നേഹവും, സഹോദര്യവും, ദയയും സമൂഹത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ വ്യത്യസ്ഥതലങ്ങളില്‍ ജീവിതം നയിക്കുന്നവരും എന്നാല്‍ നിരാലംബരായവര്‍ക്കായി ജീവിതത്തിന്റെ സിംഹഭാഗവും നീക്കിവെച്ച ശ്രീ. മുരുകന്‍ തെരുവോരത്തിനും ശ്രീ. ജോസ് മാവേലിക്കും സംഘടന ആദരവ് നല്‍കി അനുമോദിച്ചു. ചടങ്ങില്‍  ജില്ല സെക്രട്ടറി അനില്‍ വെസ്റ്റല്‍,  സംസ്ഥാന ജനറല്‍ സെക്രടറി ടി.ജെ.വര്‍ഗീസ്, ജില്ലാ നിരീക്ഷകന്‍ ജിയോ ടോമി,  മുന്‍ സംസ്ഥാന  പ്രസിഡന്റുമാരായ എം.ആര്‍.എം.പണിക്കര്‍, ജോസ് മുണ്ടക്കല്‍, വെബ്‌ എഡിറ്റര്‍ കെ.ജെ.ജോഹര്‍, സംസ്ഥാന കമ്മറ്റി അംഗം ബി.പി. ശെല്‍വരാജ്,  ജില്ലാ വൈസ് പ്രസിഡന്റ്‌ സജീര്‍ ചെങ്ങമനാട്,   ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോയി കള്ളാട്ടുകുഴി,  ജില്ലാ ട്രഷറര്‍ ബോബന്‍ മാട്രീക്‌സ്, ജില്ലാ ക്ഷേമനിധി ഇന്‍ ചാര്‍ജ് എസ്.രാജന്‍,  മുന്‍ ജില്ലാ പ്രസിഡന്റുമാരായ ബാബു പുലിക്കോട്ടില്‍, അനില്‍ എക്‌സല്‍, എ.ബി.ബോബന്‍, ജില്ലാ പി ആര്‍ ഓ ബിജു മഠത്തില്‍ എന്നീവര്‍ സംസാരിച്ചു.