You are hereERNAKULAM : Photo Exhibition in connection with World Enviornmental Day

ERNAKULAM : Photo Exhibition in connection with World Enviornmental Day


By Editor - Posted on 08 June 2011

ന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി  ഓള്‍ കേരള ഫോടോഗ്രഫെഴ്സ് അസോസിയേഷന്‍   എറണാകുളം ജില്ലാ ഘടകവും  , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും   സംയുക്തമായി  നടത്തിയ  പ്രകൃതി പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം  വടക്കന്‍  പറവൂര്‍ ശ്രീ നാരായണ  സ്കൂള്‍ ഓഫ് ഫോട്ടോഗ്രഫി ആന്‍ഡ്‌ സയന്‍സ്  ഹയര്‍ സെക്കണ്ടറി സ്കൂളില്‍  അഡീഷണല്‍    സെഷന്‍സ് ജഡ്ജ്   ശ്രീ ജോണ്‍ കെ ഇല്ലിക്കാടന്‍  ഉദ്ഘാടനം ചെയ്തു.  സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ്  കെ എ സുമ , അഡ്വ.എന്‍ എ അലി ,സ്കൂള്‍ മാനേജര്‍ കെ വി രവീന്ദ്രന്‍ , പിടി എ പ്രസിഡന്റ്  കെ .എ.ഷണ്‍മുഖന്‍   എ കെ പി എ ജില്ലാ സെക്രട്ടറി  അനില്‍ വെസ്ട്ടല്‍ , എ കെ പി എ  സംസ്ഥാന കമ്മറ്റി അംഗവും മേഖലാ നിരീക്ഷകനുമായ  കെ ജെ ജോഹര്‍,  മേഖലാ പ്രസിഡണ്ട്‌  ജോഷി കെ എ , മേഖലാ സെക്രട്ടറി  ശ്യാം ലാല്‍ , പറവൂര്‍  ടൌണ്‍ യൂണിററ്    പ്രസിടന്റ്റ് ചെറിയാന്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.  കേരളത്തില്‍ നിന്നുമുള്ള നിരവധി ഫോടോഗ്രാഫര്മാരുടെ  ചിത്രങ്ങള്‍  പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.   ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ ആയ ശ്രീ സി ആര്‍ ഗിരീഷ്‌ കുമാറിന്റെ  തേന്‍ കിഴിയും പുലരി എന്ന ചിത്രം ഒന്നാം സമ്മാനം നേടി.  രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം  സച്ചിന്‍ സാന്‍ , അന്‍വര്‍ സാദത്ത്‌ എന്നിവര്‍ നേടുകയുണ്ടായി.