You are hereMALAPPURAM : Comemmorative Meeting & Leadership Camp
MALAPPURAM : Comemmorative Meeting & Leadership Camp

A K P A മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തില്‍ വണ്ടൂര്‍ ശ്രീധരന്‍ C I ദേവസി അനുസ്മരണവും ലീഡര്‍ ഷിപ് ക്യാമ്പും മലപ്പുറം ഡി ടി പി സി ഹാളില്‍ നടന്നു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് ശ്രീ പി വി ബാലന്‍ യോഗം ഉദ്ഘാടനം ചെയ്തു . മലപ്പുറം ജില്ലാ പ്രസിഡന്റ് സുകുമാരന്‍ പച്ചാത്തിരി അധ്യക്ഷനായ യോഗത്തില്‍ ജില്ലാ സെക്രട്ടറി എന്‍ ബി രഘുനാഥന്‍ സ്വാഗതം പറഞ്ഞു. മാനുക്കുട്ടി മാസ്റ്റര്‍ , വിജയന്‍ മാരാഞ്ചേരി എന്നിവര്‍ വണ്ടൂര്‍ ശ്രീധരന്‍ C I ദേവസി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സജീവ് വസദിനി പങ്കെടുത്തു. തുടര്‍ന്ന് അഡ്വ. ചാര്‍ളി പോല്‍ നേതൃത്വ പരിശീലന ക്ലാസും , Dr.എ.പി.എ.റഹ്മാന്‍ "ലാഫിംഗ് ട്രീട്മെന്റ്റ് " എന്ന വിഷയത്തിലും ക്ലാസുകള്‍ എടുത്തു.