You are hereTHRISSUR : Souhrudam 2011 Programme

THRISSUR : Souhrudam 2011 Programme


By Editor - Posted on 30 June 2011

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷന്‍  തൃശൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍  " സൗഹൃദം 2011 "  പരിപാടി നടത്തി.  ഐഡിയ സ്റ്റാര്‍ സിങ്ങര്‍   ഫെയിം സന്നിധാനന്ദന്‍  സൗഹൃദം 2011 ഉദ്ഘാടനം ചെയ്തു.  തൃശൂര്‍ ജില്ലാ പ്രസിഡണ്ട്‌ പി വി ശിവാനന്ദന്‍  അധ്യക്ഷനായിരുന്നു.  പി എസ  ദേവദാസ്, സജീവ്‌ വസദിനി, അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.


തൃശൂര്‍ ചെന്നായ് പാറ  എന്ന സ്ഥലത്തെ  വൃദ്ധ സദനമായ  " ആകാശപറവകള്‍ "  എന്ന ആശ്രമത്തില്‍ വച്ചാണ്  പരിപാടി നടത്തപ്പെട്ടത്.   വൃദ്ധ സദനത്തിലെ മുന്നൂറ്റി അറുപതോളം വരുന്ന അംഗങ്ങളും  തൃശൂര്‍ ജില്ലയിലെ ഫോട്ടോഗ്രാഫേഴ്സും  കുടുംബാംഗങ്ങളും  ആയി  ഇരുന്നൂറ്റി അന്‍പതോളം  പേരും  ചേര്‍ന്ന് പരിപാടിക്ക് മാറ്റ് കൂട്ടി.   കാരുണ്യ പ്രവര്‍ത്തനത്തിന്  മുന്‍ കയ്യെടുത്ത് ഒട്ടേറെ ആശരനര്‍ക്കും അനാഥര്‍ക്കും  താങ്ങായി മാറിയ ആശ്രമം ഡയരക്ടര്‍ റവ.ഫാ.ജോര്‍ജ് കണ്ണാംപ്ലാക്കലിനെ  എ കെ പി എ തൃശൂര്‍ ജില്ലാ കമ്മിറ്റി അനുമോദിച്ചു.  തുടര്‍ന്ന്  ആശ്രമത്തിലെ അന്തേവാസികളുടെയും  എ കെ പി എ  കുടുംബാംഗങ്ങളുടെയും  കലാപരിപാടികള്‍  നടത്തപ്പെട്ടു.  ജെംഷിദ്  കുന്നംകുളത്തിന്റെ  മാജിക് പരിപാടിയും  സജീഷ് കുട്ടനെല്ലൂരിന്റെ  മിമിക്സ് പ്രോഗ്രാമും പരിപാടിക്ക് മിഴിവേകി.