"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരിവെള്ളൂർ യൂണിറ്റ് വാർഷിക സമ്മേളനം, യൂണിറ്റ് പ്രസിഡണ്ട് സജിന മാധവൻ്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂർ മേഖല പ്രസിഡണ്ട് വിനോദ് പി.വി ഉദ്ഘാടനം ചെയ്തു. ഓണക്കുന്ന് അക്കാദമി ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ മേഖല സെക്രട്ടറി ജയറാം കെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പ്രഭാകരൻ കെ പ്രവർത്തന റിപ്പോർട്ടും, സുനിൽ മാമിയ വരവുചെലവു കണക്കും അവതരിപ്പിച്ചു. 2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പ്, യൂണിറ്റ് ഇൻചാർജ് അനീഷ് കെ, മേഖല ട്രഷറർ പ്രതീഷ് ചുണ്ട എന്നിവർ ചേർന്ന് നിയന്ത്രിച്ചു. സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് എ .കെ. പി. എ ജില്ലാ സ്പോർട്സ് ക്ലബ്ബ് സബ് കോ: ഓർഡിനേറ്റർ ഷിജു കെ.വി, മേഖല വൈസ് പ്രസിഡണ്ട് പ്രമോദ് ലയ, ജോയിൻ്റ് സെക്രട്ടറി സുഭാഷ് എം.വി എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി അഭിനാഷ് പി.വി അനുശോചന പ്രമേയം അവതരിപ്പിച്ച സമ്മേളനത്തിൽ പ്രമേയം ഭരതൻ എം. അവതരിപ്പിച്ചു. കെ പ്രഭാകരൻ സ്വാഗതവും, ഏ.കെ. പി. എ സ്വാശയ സംഘം പ്രസിഡണ്ട് സുരേഷ് ബാബു.വി നന്ദിയും പറഞ്ഞു. 2022 - 23 വർഷത്തേക്കുള്ള ഭാരവാഹികളായി, പ്രസിഡണ്ട് കൃഷ്ണകുമാർ ഇ.എം, വൈസ് പ്രസിഡണ്ട് സുനിൽകുമാർ കെ, സെക്രട്ടറി അഭിനാഷ്.പി .വി, ജോ. സെക്രട്ടറി സുരേഷ് ബാബു വി, ട്രഷറർ സജിന മാധവൻ എന്നിവരെ സമ്മേളനം ഐക്യകണ്ഠേന തെരെഞ്ഞെടുത്തു."
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More