blog-image
30
Sep
2022

THALPPARAMB WEST UNIT CONFERENCE

Kannur

ആൾ കേരള ഫോട്ടോഗ്രാഫേർസ് അസ്സോസിയേഷൻ തളിപ്പറമ്പ വെസ്റ്റ് യൂണിറ്റ് സമ്മേളനം 30 - 9 - 2022 ന് മക്തബ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീ. ഉണ്ണി കൂവോട് ഉൽഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫോട്ടോ പ്രദർശനം സിനിമാ സംവിധായകൻ ശ്രീ. ചന്ദ്രൻ നരിക്കോട് ഉൽഘാടനം ചെയ്തു. യൂണിറ്റിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരായ സർവ്വശ്രീ. പരമേശ്വരൻ നമ്പൂതിരി, ഗോപാലൻ അപ്സര, പ്രേംനാഥ് മാസ്റ്റർ, പ്രദീപ് കുമാർ എന്നിവരെ ആദരിക്കലും, യൂണിറ്റ് പ്രസിദ്ധീകരിച്ച സപ്ലിമെന്റ് പ്രകാശനവും സിനിമാ സംവിധായകൻ ഡോ.ജോസ് പി.വി. നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സോണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡണ്ട് ദിനേശൻ അനുശോചന പ്രമേയവും ,മേഖല സെക്രട്ടറി ജിമേഷ് സംഘടനാ റിപ്പോർട്ടും, ശ്രീ ഗണേഷ് സാന്ത്വനം പദ്ധതി റിപ്പോർട്ടും, സുരേഷ് പട്ടുവം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ധനേഷ് റാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആശംസകൾ അറിയിച്ചു കൊണ്ട് ഗോപാലൻ അപ്സര, പ്രേംനാഥ് മാസ്റ്റർ, രൺജിത്ത്.കെ.എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ ചർച്ചക്ക് ശേഷം റിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. യൂണിറ്റ് കമ്മിറ്റി ചർച്ച ചെയ്ത് തയ്യാറാക്കിയ പാനൽ ശ്രീ ഗണേഷ് അവതരിപ്പിക്കുകയും ചെയ്തു.

Latest News
11
Sep
2024

MATHAMANGALAM UNIT CONFEENE

Kannur

സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോ ...Read More

17
Sep
2024

THALIPARAMBA WEST UNIT CONFERENCE

Kannur

എ.കെ.പി.എ തളിപ്പറമ്പ് വെസ്റ്റ് യൂണിറ് ...Read More

11
Sep
2024

നിവേദനം

Thiruvananthapuram

വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷൻ ത ...Read More

19
Sep
2024

വൈലത്തൂർ യൂണിറ്റ് സമ്മേളനം

Malappuram

എ.കെ. പി. എ. വൈലത്തൂർ യൂണിറ്റ് സമ്മേളനം ...Read More

19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More