You are hereERNAKULAM : District Conference at Piravom

ERNAKULAM : District Conference at Piravom


By Editor - Posted on 05 December 2011

 

റണാകുളം ജില്ലാ സമ്മേളനം  നവംബര്‍  30 നു പിറവം വലിയ പള്ളി ഓഡിട്ടോറിയത്തില്‍ വച്ച് നടന്നു.   പൊതു സമ്മേളനം ബഹു എറണാകുളം എം എല്‍ എ ശ്രീ ഹൈബി  ഈഡാന്‍   ഉദ്ഘാടനം ചെയ്തു.    തിരക്കഥാകൃത്തു ജോണ്‍ പോല്‍ , ലളിത കലാ അക്കാദമി സെക്രട്ടറി ശ്രീ മൂല നഗരം മോഹന്‍  എ കെ പി എ ജനറല്‍ സെക്രട്ടറി  ടി ജെ വര്‍ഗീസ്‌ ,എറണാകുളം ജില്ലാ സെക്രട്ടറി  അനില്‍ വെസ്റ്റെല്‍ , മറ്റു സംസ്ഥാന - ജില്ലാ നേതാക്കള്‍  തുടങ്ങിയവര്‍ സംസാരിച്ചു.   ജില്ലാ പ്രസിഡണ്ട്‌ രഞ്ജിത്ത് ആലുവ അധ്യക്ഷനായിരുന്നു.  പ്രതിനിധി സമ്മേളനം  കെ പി എ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ പി വി ബാലന്‍  ഉദ്ഘാടനം ചെയ്തു.    അന്തരിച്ച മുന്‍ മന്ത്രിയും എറണാകുളം  ജില്ലാ സംസ്ഥാന സമ്മേളരക്ഷാധികാരിയുമായിരുന്ന  ടി എം ജേക്കബിന്റെ മകന്‍ അനൂപ്‌  ആശംസകള്‍,ആലുവ എം എല്‍ എ  ശ്രീ അന്‍വര്‍ സാദത്ത്‌  എന്നിവര്‍   നേര്‍ന്നു.   മുല്ലപ്പെരിയാര്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു  തിരിനാളം കത്തിച്ചു  പ്രതിജ്ഞ  ചൊല്ലി.   സമ്മേളനത്തോട്  അനുബന്ധിച്ച് വിന്സന്റ് മോനാലിസാ മെമ്മോറിയല്‍ അവാര്‍ഡു ദാനം, ഫോട്ടോഗ്രഫി പ്രദര്‍ശനം, ട്രേഡ് ഫെയര്‍ ,  പഴയകാല ക്യാമറകളുടെ പ്രദര്‍ശനം ,പ്രകടനം എന്നിവ നടന്നു.