You are hereKOTTAYAM : Mullapperiyar - Bike Rally to Chappath

KOTTAYAM : Mullapperiyar - Bike Rally to Chappath


By Editor - Posted on 10 December 2011

എ കെ പി എ കോട്ടയം ജില്ലാ പ്രവര്‍ത്തകര്‍  മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കോട്ടയത്തെ വൈക്കത്ത് നിന്നും  ഇടുക്കിയിലെ ചപ്പാത്ത് എന്ന സ്ഥലത്തെ സ്ഥിരം  സമരപ്പന്തലിലേക്ക്  ബൈക്ക്  റാലി  നടത്തി.    കോട്ടയം ജില്ലാ പ്രസിഡണ്ട്‌ ശ്രീ ചന്ദ്രബോസ്  റാലി  ഫ്ലാഗ് ഓഫ് ചെയ്തു.  വൈക്കം മുനിസിപ്പല്‍ ചെയര്‍ പേഴ്സന്‍  ശ്രീലതാ ബാലചന്ദ്രന്‍  സംസാരിച്ചു.  തുടര്‍ന്ന് തലയോലപ്പറമ്പില്‍ നടന്ന സ്വീകരണത്തില്‍  പഞ്ചായത്ത് പ്രസിഡണ്ട്‌ സലീനാമ്മാ ജോര്‍ജ് ,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അപ്പച്ചന്‍ , മേഖലാ ഭാരവാഹികള്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.   കടുത്തുരുത്തിയില്‍ നടന്ന  സ്വീകരണ യോഗത്തില്‍   മുന്‍ മന്ത്രി മോന്‍സ് ജോസഫ്‌  എം എല്‍ എ,  പഞ്ചായത്ത് അംഗം  മാത്തച്ചന്‍ പുഞ്ചത്തടത്തില്‍  എന്നിവര്‍ സംസാരിച്ചു.  കുറുപ്പന്തറയില്‍     നടന്ന സ്വീകരണ യോഗത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌    സുനു ജോര്‍ജ്  , ഏറ്റുമാനൂരില്‍  മുന്‍ മന്ത്രി സുരേഷ് കുറുപ്പ് എം എല്‍ എ ,  എ കെ പി എ   സംതാന  ഭാരവാഹികള്‍ ആയ  ജോസ് മുണ്ടക്കല്‍,  ടോമി പാറപ്പുറം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്  വാഗമണ്ണില്‍  എത്തിയ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട്  എ കെ പി എ  സംസ്ഥാന കമ്മിറ്റി അംഗവും വെബ്‌ എഡിറ്ററുമായ ജോഹര്‍ കെ ജെ,   എറണാകുളം ജില്ലാ  ട്രഷറര്‍ ബോബന്‍.ജി ,   എറണാകുളം ജില്ലാ പി ആര്‍ ഓ  ബിജു മടത്തില്‍ , റാലി  സ്പോണ്സര്‍ ആയ ജോണ്‍സന്‍  ഫോട്ടോപ്ലാസ  എന്നിവര്‍   സംസാരിച്ചു.  തുടര്‍ന്ന്  ചപ്പാത്ത് സമരപ്പന്തലില്‍ എത്തിയ  റാലിയെ  സമരപ്രവര്‍ത്തകര്‍  സ്വീകരിച്ചു.   റാലി കോ  ഓര്‍ഡിനേറ്റരും  സംസ്ഥാന  പി ആര്‍ ഓ  യും ആയ  ഹാരിസ്  മണ്ണന്ചേരില്‍  സമര സമിതിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

 

 CLICK TO VIEW SLIDE SHOW OF THE PROGRAMME