You are hereKerala Cultural Activists Welfare Fund Board
Kerala Cultural Activists Welfare Fund Board
കേരള സാംസ്കാരിക ക്ഷേമ നിധി വഴി ഇപ്പോള്‍ 55 വയസ്സിനു മേല്‍ പ്രായമുള്ള ഫോടോഗ്രാഫര്മാര്‍ക്കും പദ്ധതിയില്‍ ചേരാം.അറുപതു വയസ്സിനു ശേഷം പെന്‍ഷന്‍ ലഭിക്കും.
( സാംസ്കാരിക വകുപ്പ് വെബ്സൈറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു )
കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ ഭാര്യ/ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കള്‍ , അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവരടങ്ങിയതും ആളിനെമാത്രം ആശ്രയിച്ച് കഴിയുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ , അമ്മ, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ അല്ലെങ്കില്‍ ശാരീരിക വൈകല്യമുള്ളവര്‍ അല്ലെങ്കില്‍ വിധവകള്‍ ആയപെണ്‍മക്കള്‍ ഉള്‍പ്പെടുന്നതുമാകുന്നു കുടുംബത്തിനും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിന് അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ക്കുംവേണ്ടി 2010ലെ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി നിയമപ്രകാരം ആരംഭിക്കുന്ന പദ്ധതിയാണ് കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി .
- 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും അംഗത്വം
- 60 വയസ്സിനുശേഷം പെന്‍ഷന്‍
- രോഗം മൂലമോ അവശതമൂലമോ ഈ രംഗത്ത് തുടരാന്‍ കഴിയാതെവന്നാല്‍ പ്രത്യേക പെന്‍ഷന്‍
- അംഗത്തിന്റെ മരണശേഷം കുടുംബപെന്‍ഷന്‍
- രോഗിയായ അംഗങ്ങള്‍ക്ക് ചികിത്സാസഹായം
- വിവാഹ സഹായം
- കുട്ടികള്‍ക്ക് പഠന സ്കോളര്‍ഷിപ്പ്
- സിനിമാ നിര്‍മ്മാണം, നാടകനിര്‍മ്മാണം, പുസ്തകനിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയും ഗ്രാന്റും
കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ആക്റ്റ് അനുസരിച്ചുള്ള കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ രേജിസ്ട്രെഷനായി നിര്‍ദ്ദിഷ്ട അപേക്ഷഫോരത്തില്‍ അപേക്ഷ നല്‍കണം. സിനിമ-ടിവി കലാകാരന്‍മാര്‍ 200 രൂപ ഒടുക്കിയും മറ്റുള്ളവര്‍ 50 രൂപ ഒടുക്കിയും അംഗത്വ രജിസ്ട്രഷന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തുക ചെയര്‍മാന്‍/ ചീഫ് എക്സി.ഓഫീസര്‍ , കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് , എന്നാ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാണ്ട് ഡ്രാഫ്റ്റ് ആയി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തുടര്‍ന്ന് അംഗത്വം ലഭിക്കുന്നവര്‍ക്ക് പാസ് ബുക്ക് നല്‍കുന്നതാണ്. പാസ് ബുക്ക് കിട്ടിയ ശേഷം അംഗങ്ങള്‍ പ്രതിമാസ തുക ഒടുക്കേണ്ടതാണ് .
അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ അയക്കേണ്ട വിലാസം (താല്‍കാലികം) :
ചെയര്‍മാന്‍ / സി. ഇ. ഒ.
കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്
സാംസ്‌കാരിക കാര്യ വകുപ്പധ്യക്ഷ കാര്യാലയം
തൈക്കാട്, തിരുവനന്തപുരം
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നു
- അറുപത് വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും 7-ാം വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം അംഗത്വം നേടിയിട്ടുള്ള ഏതൊരാളിനും പെന്‍ഷന്‍ നല്‍കുക.
- അറുപത് വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കാലയളവിലേക്ക് തുടര്‍ച്ചയായോ ഒറ്റത്തവണയോ അംശദായം അടച്ചിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുക.
- രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവിലേക്കുള്ള അംശദായം അടച്ചിട്ടുള്ള ഒരംഗം മരണമടഞ്ഞാല്‍ കുടുംബപെന്‍ഷന്‍ നല്‍കുക.
- മാരകമായ രോഗങ്ങളില്‍ കഷ്ടപ്പെടുന്ന അംഗങ്ങളുടെ വൈദ്യചികിത്സയ്ക്കുവേണ്ടിയുള്ള ചെലവുകള്‍ നേരിടുന്നതിനായി ധനസഹായം നല്‍കുക.
- സ്ഥായിയായ ശാരീരിക അവശതമൂലം അല്ലെങ്കില്‍ അംഗവൈകല്യംമൂലം ഉപജീവനത്തിനുവേണ്ടിയുള്ള എന്തെങ്കിലും ജോലി ചെയ്യുന്നതിന് കഴിവില്ലാതായ ഒരംഗത്തിന് സാമ്പത്തിക സഹായവും പെന്‍ഷനും നല്‍കുക
- നിധിയിലേക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അശദായം അടച്ചിട്ടുള്ള വനിതാ അംഗങ്ങള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍, ഗര്‍ഭമലസല്‍, ചികിത്സാപരമായ ഗര്‍ഭാവസ്ഥ സമാപിക്കല്‍, വന്ധ്യംകരണം എന്നിവയ്ക്ക് ധനസഹായം.
- നിധിയിലേക്ക് കുറഞ്ഞത് ഒരുവര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ള വനിതാ അംഗങ്ങളുടേയും പെണ്‍മക്കളുടെയും വിവാഹത്തിന് ധനസഹായം നല്‍കുക.
- നിധിയിലേക്ക് അഞ്ച് വര്‍ഷക്കാലത്തേക്കുള്ള അംശദായം അടച്ചിട്ടുള്ള വനിതാ അംഗങ്ങളുടേയും അംഗങ്ങളുടെ പെണ്‍മക്കളുടേയും വിവാഹത്തിന് ധനസഹായം നല്‍കുക.
- നിധിയിലെ ഒരംഗം മരണമടഞ്ഞാല്‍ കുടുംബത്തിന് ധനസഹായം നല്‍കുക.
- നിധിയിലേക്ക് അഞ്ച് വര്‍ഷക്കാലത്തേക്കുള്ള അംശദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി വായ്പകളും അല്ലെങ്കില്‍ മുന്‍കൂറുകളും സ്കോളര്‍ഷിപ്പും നല്‍കുക.
- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അംഗങ്ങള്‍ക്ക് വായ്പകളോ, മുന്‍കൂറുകളോ, മെയിന്റനന്‍സ് ഫണ്ടോ നല്‍കുക.
- പദ്ധതിയില്‍ നിര്‍ദ്ദേശിച്ചേക്കാവുന്ന മറ്റേതെങ്കിലും ആവശ്യം നടപ്പിലാക്കുക.
കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ആക്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം
ഈ പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളില്‍ എ കെ പി എ പ്രതിനിധി പി വി ബാലനുമായി 94461 68145 എന്ന നമ്പറില്‍ അംഗങ്ങള്‍ക്ക് ബന്ധപ്പെടാം.